കൊച്ചി: കോൺഗ്രസ് നേതാവ് പി ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള സ്മൃതിയാത്ര ഇന്ന്.പി.ടിയുടെ ജന്മനാടായ ഇടുക്കി ഉപ്പുതോടിലേക്കാണ് ചിതാഭസ്മം കൊണ്ടുപോകുന്നത്. വൈകുന്നേരം നാല് മണിക്ക് ചിതാഭസ്മം പി.ടി തോമസിന്റെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കും. തുറന്നവാഹനത്തില്‍ പോകുന്ന സ്മൃതിയാത്രക്ക് വിവിധ സ്ഥലങ്ങളില്‍ നേതാക്കള്‍ ആദരവര്‍പ്പിക്കും.
ചിതാഭസ്മം അമ്മയുടെ കല്ലറയില്‍ അടക്കം ചെയ്യുന്നതിന് മാര്‍ഗനിര്‍ദേശവുമായി ഇടുക്കി രൂപത രംഗത്തെത്തി. ദേവാലയത്തിന്റെയും കല്ലറയുടെയും പരിപാവനത കാത്തുസൂക്ഷിക്കണമെന്ന് ഇടുക്കി രൂപത നിര്‍ദേശിച്ചു. മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും ഉണ്ടാവരുത്, പ്രാര്‍ത്ഥനാപൂര്‍വം നിശബ്ദത പുലര്‍ത്തണം.പള്ളി വികാരിയും പാരിഷ് കൗണ്‍സിലറും മുന്‍കരുതല്‍ എടുക്കണമെന്നും രൂപത നിര്‍ദേശിച്ചു.
ഡിസംബർ 22 നായിരുന്നു പി.ടി തോമസ് അന്തരിച്ചത്. അർബുദ രോഗബാധയെ തുടർന്ന് ഒരുമാസത്തിലേറെ വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. നാലുതവണ എം.എൽ.എയും ഒരു തവണ എം.പിയുമായിട്ടുണ്ട്.

















