തിരുവനന്തപുരം: കേന്ദ്രത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബദലാകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്ന് സിപിഐ എംപി ബിനോയ് വിശ്വം. കോണ്‍ഗ്രസ് തകരുന്നിടത്ത് ആര്‍.എസ്.എസ്. സംഘടനകള്‍ ഇടംപിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ നടന്ന പി.ടി. തോമസ് അനുസ്മരണ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോൺഗ്രസ് രാഷ്ട്രീയത്തിന്റെ കാതൽ നെഹ്‌റുവിന്റെ രാഷ്ട്രീയം ആയിരുന്നു. ഇതിൽ കോൺഗ്രസ് പാർട്ടിക്ക് അപചയം ഉണ്ടായി. കോൺഗ്രസുമായി തനിക്ക് വിയോജിപ്പുണ്ട്. എന്നാൽ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് തകർന്നാൽ ഉണ്ടാകുന്ന ശൂന്യത ഉണ്ട്. കോൺഗ്രസ്സിന് മാത്രമേ ആ ശൂന്യത നികത്താൻ കഴിയുകയുള്ളൂ എന്നും ബിനോയ് വിശ്വം പറഞ്ഞു.
സി.പി.ഐയുടെ രാഷ്ട്രീയ നിലപാടിന് അനുസൃതമായ സമീപനം തന്നെയാണ് പാര്‍ട്ടി ദേശീയ സെക്രട്ടേറിയേറ്റ് അംഗം കൂടിയായ ബിനോയ് വിശ്വത്തിന്‍റെ പ്രതികരണത്തിലുള്ളത്. 1964-ല്‍ പിളര്‍പ്പുണ്ടാകുന്ന കാലത്തും സി.പി.ഐയ്ക്ക് കോണ്‍ഗ്രസിനോട് മൃദുസമീപനമായിരുന്നു ഉണ്ടായിരുന്നത്.

















