തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം നീട്ടില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെ അവസാനിക്കും.
ഒമിക്രോണ്‍ വ്യാപനഭീതി കണക്കിലെടുത്താണ് ഡിസംബര്‍ മുപ്പതു മുതല്‍ ജനുവരി രണ്ടുവരെ നിയന്ത്രണം കൊണ്ടുവന്നത്. രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ആയിരുന്നു നിയന്ത്രണം.
സംസ്ഥാനത്തെ ഒമിക്രോൺ സാഹചര്യം ഈ ആഴ്ച ചേരുന്ന കൊവിഡ് അവലോകന യോഗം വിലയിരുത്തും. കേസുകൾ വർധിച്ചാൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
സംസ്ഥാനത്ത് ഇന്ന് 2802 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,180 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

















