തിരുവനന്തപുരം: കോവളത്ത് മദ്യം ഒഴിച്ചുകളഞ്ഞ സംഭവത്തിൽ സ്വീഡിഷ് പൗരനോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് ഗ്രേഡ് എസ്‌ഐ ടി കെ ഷാജി. തനിക്കെതിരെ നടപടി തെറ്റിദ്ധാരണമൂലമാണെന്നും സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ആവിശ്യപ്പെട്ട് ഷാജി മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
മദ്യം കളയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും നിയന്ത്രണങ്ങള്‍ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും ഷാജി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ മുഖേനെയാണ് പരാതി നല്‍കിയത്. നടപടി ക്രമങ്ങള്‍ പാലിച്ചാണ് ജോലി ചെയ്തത്. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ അഞ്ച് മാസം മാത്രമാണ് ബാക്കിയുള്ളതെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
അതേസമയം അവഹേളിച്ച സംഭവത്തില്‍ മൂന്നു പോലീസുകാര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രിന്‍സിപ്പല്‍ എസ്‌ഐ അനീഷ്, സിപിഒമാരായ സജിത്ത്, മനീഷ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. ബെവ്‌റിജസ് ഔട്‌ലെറ്റില്‍നിന്നും വിദേശി വാങ്ങിവന്ന മദ്യം പോലീസ് റോഡിലൊഴിപ്പിച്ചതില്‍ ഗ്രേഡ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 4 വര്‍ഷമായി കോവളത്തു താമസിച്ച് ഹോം സ്‌റ്റേ നടത്തുന്ന ഡച്ച് പൗരന്‍ സ്റ്റിഗ് സ്റ്റീവന്‍ ആസ്‌ബെര്‍ഗിനെ ആണ് കോവളം പോലീസ് തടഞ്ഞത്.

















