പുതിയ സാങ്കേതികവിദ്യകളുമായി നിരവധി ഡിവൈസുകള്‍ ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയിട്ടുണ്ട്.രക്തത്തിലെ ഓക്സിജന്റെ അളവ് കണ്ടെത്താനുള്ള എസ്പിഒ2 മോണിറ്റര്‍, ഹൃദയമിടിപ്പ് അറിയാനുള്ള ഹാര്‍ട്ട് ബീറ്റ് മോണിറ്റര്‍, സ്ലീപ്പ് ട്രാക്കിങ് തുടങ്ങിയ ആരോഗ്യവും ഫിറ്റ്നസുമായി ബന്ധപ്പെട്ട ഫീച്ചറുകളെല്ലാം ഇത്തരം സ്മാര്‍ട്ട് വാച്ചുകളില്‍ ഉണ്ട്.
കോവിഡ് കാലം ഉണ്ടാക്കിയ ആരോഗ്യ കാര്യങ്ങളിലെ ശ്രദ്ധ സ്മാര്‍ട്ട് വാച്ച് വിപണിയെ സജീവമാക്കി.2021ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച മികച്ച സ്മാര്‍ട്ട് വാച്ചുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതില്‍ ആപ്പിള്‍, റിയല്‍മി, ഷവോമി, സാംസങ് തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകളാണ് ഉള്ളത്.വ്യത്യസ്ത കേസിങ് മെറ്റീരിയലുകളിലും ഒന്നിലധികം കളര്‍ ഓപ്ഷനുകളിലും ഈ ഡിവൈസ് ലഭ്യമാണ്.
ജിപിഎസ് ഓണ്‍ലി, സെല്ലുലാര്‍-എനേബിള്‍ഡ് മോഡലുകളാണ് ഈ വാച്ചില്‍ ലഭ്യമാകുന്നത്. ഇന്ത്യയില്‍ 41,900 രൂപ മുതലാണ് ഈ സ്മാര്‍ട്ട് വാച്ചുകളുടെ വില ആരംഭിക്കുന്നത്.വ്യത്യസ്ത കേസിങ് മെറ്റീരിയലുകളിലും ഒന്നിലധികം കളര്‍ ഓപ്ഷനുകളിലും ഈ ഡിവൈസ് ലഭ്യമാണ്. ജിപിഎസ് ഓണ്‍ലി, സെല്ലുലാര്‍-എനേബിള്‍ഡ് മോഡലുകളാണ് ഈ വാച്ചില്‍ ലഭ്യമാകുന്നത്. ഇന്ത്യയില്‍ 41,900 രൂപ മുതലാണ് ഈ സ്മാര്‍ട്ട് വാച്ചുകളുടെ വില ആരംഭിക്കുന്നത്.
എംഐ വാച്ച് റിവോള്‍വ് ആക്റ്റീവ് ഷവോമി എസ്പിഒ2 ട്രാക്കിംഗ് ചേര്‍ത്തിട്ടുണ്ട്. ഈ സ്മാര്‍ട്ട് വാച്ചിന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 9,999 രൂപ മുതലാണ്.റിയല്‍മി വാച്ച് 2 പ്രോയുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 4,999 രൂപ മുതലാണ്. കുറഞ്ഞ വിലയുള്ള സ്മാര്‍ട്ട് വാച്ച് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ചോയിസാണ് റിയല്‍മി വാച്ച് 2 പ്രോ.
ഗാലക്സി വാച്ച് 4 അലുമിനിയം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്, ഗാലക്സി വാച്ച് 4 ക്ലാസിക് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിക്കുന്നു. സാംസങ് ഗാലക്സി വാച്ച് 4ന്റെ വില ആരംഭിക്കുന്നത് 23,999 രൂപ മുതലാണ്.ഈ വാച്ചുകള്‍ മികച്ച രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു, അവ എക്സിനോസ് W920 എസ്ഒസിയുടെ കരുത്തിലാണ് പ്രവര്‍ത്തിക്കുന്നത്.