കോവിഡിന് പിന്നാലെ ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തി പുതിയ വൈറസ്. ഫ്ലൊറോണ എന്ന പേരിലുള്ള രോഗത്തിന്റെ ആദ്യ കേസ് ഇസ്രായേലിൽ റിപ്പോർട്ട് ചെയ്തു.കൊറോണയുടെയും ഇൻഫ്ലുവൻസയുടെയും അണുബാധ ചേർന്നുണ്ടാകുന്ന രോഗവസ്ഥയാണ് ഫ്ലൊറോണ. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ലോകം പോരാടുന്നതിനിടെയാണ് ഭീതി പടർത്തി ഫ്ലൊറോണ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിവേഗ വ്യാപനശേഷിയുള്ള ഒമിക്രോൺ ഒട്ടുമിക്ക രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിരുന്നു.
30 വയസുള്ള ഗര്‍ഭിണിയായ സ്ത്രീയിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ കൊവിഡ് വാക്സിനോ ഫ്ലൂ വാക്സിനോ നേരത്തേ എടുത്തിരുന്നില്ല. നിലവില്‍ അവരുടെ രോഗം ഭേഗമായെന്നും ഡിസ്ചാര്‍ജ് ചെയ്തെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്ത്രീക്ക് ഗുരുതരമായ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കൊറോണ പരിശോധനയും ഇന്‍ഫ്ലുവന്‍സ പരിശോധനയും നടത്തിയിരുന്നു. ഇവ രണ്ടും പോസറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു, ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജിയിലെ സ്പെഷ്യലിസ്റ്റ് പ്രൊഫസര്‍ അര്‍നോണ്‍ വെഗ്നിറ്റ്സര്‍ പറഞ്ഞു.
ആരോഗ്യ മന്ത്രാലയം ഇപ്പോഴും കേസ് പഠിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് വൈറസുകളുടെ സംയോജനം കൂടുതല്‍ ഗുരുതരമായ രോഗത്തിന് കാരണമാകുമോ എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. മറ്റ് രോഗികള്‍ക്ക് ‘ഫ്ലോറോണ’ ഉണ്ടായിട്ടുണ്ടാകാമെന്നും എന്നാല്‍ രോഗനിര്‍ണയം നടത്തിയിട്ടില്ലെന്നും ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
















