ഒരു ആൺകുട്ടി പെൺകുട്ടിയെ ഒന്നിലധികം തവണ കുത്തുന്ന സിസിടിവി വ്യാജ ദൃശ്യങ്ങൾ വർഗീയ അടിക്കുറിപ്പുകളോടെ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു മുസ്ലീം ആൺകുട്ടി ഒരു ഹിന്ദു പെൺകുട്ടിയെ കുത്തിയെന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള അടിക്കുറിപ്പ്.
ലൗ ജിഹാദ് എന്ന അവകാശവാദത്തോടെയാണ് വൈറലായ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കോടതി പോലും ഇല്ലെന്ന് പറഞ്ഞ സംഘപരിവാർ ആരോപണമായ ലൗ ജിഹാദ് തന്നെയാണ് ഈ വിഷയത്തിനും വർഗീയ പരിവേഷം നൽകാൻ ഉപയോഗിച്ചിരിക്കുന്നത്.
പകൽ വെളിച്ചത്തിൽ ഒരു ആൺകുട്ടി പെൺകുട്ടിയെ കുത്തുന്നത് വൈറലായ ദൃശ്യങ്ങൾ കാണിക്കുന്നു. ഒരാൾ ഈ ആൺ കുട്ടിയെ തള്ളിമാറ്റാൻ ശ്രമിക്കുമ്പോഴും അവൻ കുത്തുകയാണ്. പിന്നീട് വഴിയാത്രക്കാർ പ്രതിയെ വലിച്ചിഴക്കുന്നതും ദൃശ്യത്തിൽ കാണാം.
വീഡിയോ പങ്കിടുന്ന ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ഒരു ഹിന്ദി അടിക്കുറിപ്പ് കൂടി ഉണ്ട്. ‘ഗോപാൽഗഞ്ച് (ബിഹാർ): ലൗ ജിഹാദിനെതിരെ പ്രതിഷേധിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ഗുഡ്ഡ അസ്‌റഫ് അലി പട്ടാപ്പകൽ കുത്തിക്കൊന്നു. 13 സെക്കൻഡിനുള്ളിൽ 8 തവണ കുത്തി.’
ഫാക്ട് ചെക്ക്
അടിക്കുറിപ്പിൽ നിന്ന് ക്യൂ എടുത്ത്, കീവേഡ് സെർച്ച് നടത്തിയപ്പോൾ സംഭവത്തെക്കുറിച്ചുള്ള ഒന്നിലധികം വാർത്താ റിപ്പോർട്ടുകൾ കണ്ടെത്തി. ലോക്കൽ പോലീസിൽ അന്വേഷിച്ചപ്പോഴും സംഭവത്തിന്റെ യഥാർത്ഥ കാരണം കിട്ടി. കൊല്ലപ്പെട്ടാണ് പെൺകുട്ടിയും പ്രതിയും മുസ്ലിം സമുദായത്തിൽ നിന്നുള്ളവരാണ്. അതിനാൽ തന്നെ ഇതിന്റെ വർഗീയ പ്രചാരണം തള്ളിക്കളയേണ്ടതാണ്.
गोपालगंज (बिहार):
लव जिहाद का विरोध करने पर आठवीं की स्कूली छात्रा को
“गुड्डा असरफ अली” ने दिन-दहाड़े चाकुओं से छलनी कर दिया।
13 सेकेंड में 8 बार चाकू से वार किया।#lovejihaad@KapilMishra_IND @NitishKumar @VHPDigital @RSSorg @ZeeNews @Republic_Bharat pic.twitter.com/IGSpOcQePq— Dr Jigar Patel (@drJigar_Patel4) December 21, 2021
ഡിസംബർ 19ന് ടിവി9 ഹിന്ദിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ബീഹാറിലെ ഗോപാൽഗഞ്ചിലെ പ്രതാപൂർ ഗ്രാമത്തിലെ മജഗഢിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ പ്രതി ഗുഡ്ഡ നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നു. ഡിസംബർ 19 ന് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി പ്രതിഷേധിച്ചു. ഇതേതുടർന്ന് പ്രതി കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
छेड़खानी का विरोध करने पर आठवीं की स्कूली छात्रा को असरफ अली ने दिनदहाड़े चाकुओं से छलनी किया। सारे वामपंथी और मीडिया खामोश हैं।#लव_जिहाद pic.twitter.com/wKCObG2Mae
— बाबू साहेब (@babusahb22) December 22, 2021
ചുരുക്കത്തിൽ, രാജ്യത്ത് പെൺകുട്ടികൾക്കും സ്ത്രീകൾക്കും നേരെ നടക്കുന്ന അക്രമങ്ങളുടെ മറ്റൊരു കാഴ്ചയാണ് ഇവിടെയും നടന്നത്. അതിന് വർഗീയ നിറം നൽകേണ്ട കാര്യമില്ല. മാത്രമല്ല പ്രതിയും ഇരയും ഒരേ സമുദായത്തിൽ പെട്ടവരാണ്. എന്തിനും മതത്തിന്റെ നിറം നൽകുന്ന മറ്റൊരു കാഴ്ചയാണ് ഇവിടെയും നടന്നത്.