ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കുടുംബസമേതം സന്ദർശിച്ച് ടൊവിനോ തോമസ്. ഭാര്യ ലിഡിയയ്ക്കും മക്കളായ ഇസയ്ക്കും തഹാനുമൊപ്പമാണ് ടൊവിനോ രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ നിമിഷങ്ങൾ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ടൊവിനോ തോമസിൻ്റെ ‘മിന്നൽ മുരളി’ കേരളത്തില്‍ ചർച്ചാവിഷയം ആയി കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയത്.
ഗവര്‍ണറും കുടുംബവും മിന്നല്‍മുരളിയെ സ്നേഹിക്കുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. സംഭവബഹുലവും മനോഹരവുമായ 2021 വര്‍ഷം പൂര്‍ത്തിയാക്കാനുള്ള മികച്ച മാര്‍ഗമായിട്ടാണ് ഗവര്‍ണറുമായുള്ള സന്ദര്‍ശനത്തെ കാണുന്നതെന്നും ടൊവിനോ പറഞ്ഞു. ‘ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സാറുമായുള്ള കൂടിക്കാഴ്ച വളരെ മനോഹരമായിരുന്നു. ഇസ ഗവര്‍ണറുടെ ഒരു ആരാധകനാണ്,’ എന്നും ടൊവിനോ കുറിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorTovinoThomas%2Fposts%2F470504187770357&show_text=true&width=500
‘വാശി’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിൻ്റെ ഭാഗമായി തിരുവനന്തപുരത്താണ് ടൊവിനോ ഇപ്പോൾ. മലയാളത്തിലെ മുന്‍നിര ബാനറായ രേവതി കലാമന്ദിര്‍ ഇടവേളക്ക് ശേഷം നിർമാണരംഗത്തെത്തുന്ന ‘വാശി’യിൽ കീര്‍ത്തി സുരേഷ് ആണ് നായിക. നവാഗതനായ വിഷ്ണു ജി രാഘവ് ആണ് സംവിധാനം. തിരക്കഥയും വിഷ്ണുവിന്റേതാണ്. ജി സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ സഹനിര്‍മ്മാണം മേനകാ സുരേഷും രേവതി സുരേഷുമാണ്.
2021 ഡിസംബർ 24നാണ് മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മിന്നൽ മുരളി റിലീസ് ചെയ്തത്. നെറ്റ്ഫ്‌ലിക്‌സിലൂടെ ആയിരുന്നു റിലീസ്. നെറ്റ്ഫ്‌ളിക്സിൻ്റെ ഇന്ത്യന്‍ ട്രന്റിങ് ലിസ്റ്റില്‍ ഒന്നാമതായി തന്നെ തുടരുകയാണ് ചിത്രം ഇപ്പോഴും. മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗം ഉടന്‍ തന്നെയുണ്ടാകുമെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. രണ്ടാം ഭാഗത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പാൻ ഇന്ത്യൻ സൂപ്പർഹീറോയെ സിനിമാപ്രേമികൾ ഏറ്റെടുത്ത സന്തോഷത്തിലാണ് ടൊവിനോയും. ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ‘നാരദൻ’ ആണ് റിലീസിനൊരുങ്ങുന്ന താരത്തിൻ്റെ പുതിയ പ്രോജക്ട്.
















