തിരുവനന്തപുരം: പോലീസ് തലപ്പത്ത് അഴിച്ചുപണി. ഹര്‍ഷിത അട്ടല്ലൂരിയെ ഇന്റലിജന്‍സ് ഐജിയായി നിയമിച്ചു. പി പ്രകാശിനെ ദക്ഷിണമേഖല ഐജിയായും ആര്‍ നിശാന്തിനിയെ തിരുവനന്തപുരം റേഞ്ച് ഡിഐജിയായി നിയമിച്ചു. ജില്ലാ പോലീസ് മേധാവിമാര്‍ക്കും മാറ്റമുണ്ട്. ജി സ്പര്‍ജന്‍കുമാര്‍ ആണ് തിരുവനന്തപുരം കമ്മിഷണര്‍.
ആറ് ഡിഐജിമാരെ ഐജി റാങ്കിലേക്ക് പ്രമോട്ട് ചെയ്തിട്ടുണ്ട്. ഐജി റാങ്കിലേക്ക് എത്തിയ അനൂപ് കുരുവിള ജോണിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡിൽ നിയമിച്ചു. ട്രാഫിക്കിൻ്റെ ചുമതലയും അദ്ദേഹത്തിനാവും. കെ സേതുരാമനെ പോലീസ് അക്കാദമിയിൽ നിയമിച്ചു. കെ പി ഫിലിപ്പിന് ക്രൈംബ്രാഞ്ചിൽ നിയമനം കിട്ടി. പ്രമോഷൻ ലഭിച്ച നിലവിലെ കമ്മീഷണർ എ വി ജോർജ് ഇവിടെ തുടരും.

















