തിരുവനന്തപുരം: വിനോദസഞ്ചാരത്തിനായി കോവളത്ത് എത്തിയ ഡച്ച് പൗരന്‍ ബെവ്കോയില്‍ നിന്ന് വാങ്ങിയ മദ്യംലീസ് റോഡിലൊഴിപ്പിച്ചു. ബില്‍ കൈവശമില്ലെന്ന് കാട്ടിയാണ് പോലീസ് നടപടി. കൈവശമുണ്ടായിരുന്ന മൂന്നു കുപ്പികളില്‍ രണ്ടെണ്ണത്തിലെ മദ്യമാണ് ഒഴിച്ചുകളഞ്ഞത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. കോവളത്തെത്തിയ ഡച്ച് പൗരന്‍ മദ്യം വാങ്ങിയ ശേഷം താമസസ്ഥലത്തേക്ക് പോകുകയായിരുന്നു.
വഴിയരികില്‍ ചെക്കിങ്ങിനിടെ പോലീസ് വിദേശിയുടെ ബാഗ് പരിശോധിച്ചു. ബാഗില്‍ നിന്ന് മദ്യക്കുപ്പി കണ്ടെടുത്തതോടെ പോലീസ് ബില്‍ ചോദിച്ചു. ബില്‍ കൈവശമില്ലെന്നും ബെവ്‌കോയില്‍ നിന്ന് വാങ്ങിയ മദ്യമാണെന്നും പറഞ്ഞതോടെ പോലീസ് ഉദ്യോഗസ്ഥന്‍ മദ്യം ഒഴിച്ചുകളയാന്‍ ആവശ്യപ്പെടുകയായിരുന്നു.
മദ്യം കുപ്പിയില്‍ നിന്ന് ഒഴിച്ചുകളഞ്ഞ ശേഷം പ്ലാസ്റ്റിക് കുപ്പി കളയാതെ വിദേശി ബാഗില്‍ തന്നെ സൂക്ഷിച്ചു. പരിസ്ഥിതിക്ക് ദോഷം വരുന്ന ഒന്നും താന്‍ ചെയ്യില്ലെന്നായിരുന്നു വിദേശ പൗരൻ്റെ മറുപടി. ഇതിനിടെ സംഭവത്തിൻ്റെ ദൃശ്യങ്ങള്‍ ആളുകള്‍ പകര്‍ത്തുന്നത് കണ്ട പോലീസുകാരന്‍ ബില്‍ കാണിച്ചാല്‍ മദ്യം കൊണ്ടുപോകാം എന്നും പറഞ്ഞു.

















