പുതുവത്സരം ആഘോഷിക്കുവാനായി സഞ്ചാരികൾക്കായി കേരള സർക്കാരിന്റെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കേരളത്തിലെ പ്രമുഖ ടൂർ ഓപ്പറേറ്ററായ ഹോളിഡേ ഷോപ്പും ചേർന്ന് കോവളം ടൂറിസം പ്രമോഷൻന്റെ ഭാഗമായി കോവളത്ത് ഹെലികോപ്റ്റർ യാത്ര ഒരുക്കി. വിനോദസഞ്ചാര രംഗത്ത് പുരോഗമനപരവും പുതുമയുള്ളതുമായ ആശയങ്ങൾ നടപ്പാക്കുകയും ടൂറിസം അടിസ്ഥാന വികസനങ്ങൾക്ക് ഊന്നൽ നൽകുകയും ചെയ്യുന്നത്തിന്റെ ഭാഗമായിട്ടാണിത്.
കൂടാതെ ഹെലികോപ്റ്റർ ടൂറിസത്തിന്റെ സാധ്യത കൂടി മുന്നിൽ കണ്ടു കൊണ്ടാണ് വിവിധ മനോഹര യാത്ര പരിപാടികൾ ആവിഷ്കരിച്ചിട്ടുള്ളത്. ഡിസംബർ 29,30,31 & ജനുവരി 1 തീയതികളിൽ കോവളത്തിന്റെയും അറബിക്കടലിന്റെയും മനോഹാരിതയും ‘സെവൻ ഹിൽസ്’ എന്നറിയപ്പെടുന്ന അനന്തപുരിയുടേയും ആകാശകാഴ്ചകൾ ആസ്വദിക്കാനും പുതുവത്സരം ഒരു ആഘോഷമാക്കി മാറ്റാനുള്ള അവസരമാണ് കോവളത്ത് എത്തുന്ന സഞ്ചാരികൾക്ക് ഹെലികോപ്റ്റർ ടൂറിസത്തിലൂടെ ലഭിക്കുന്നത് .കുടുംബാംഗങ്ങളോ സുഹൃത്തുക്കളുമായോ ഹെലികോപ്റ്റർ കുറഞ്ഞചെലവിൽ ചാർട്ടർ ചെയ്യാനും വിവാഹം, ജന്മദിനം, വിവാഹ വാർഷിക ആഘോഷങ്ങൾ തുടങ്ങിയവ ആഘോഷമാക്കുവാനും ഈ ഈ യാത്ര അവസരം ഒരുക്കുകയാണ്.
വിദേശരാജ്യങ്ങളിൽ വലിയ പണച്ചെലവുള്ള ഹെലികോപ്റ്റർ യാത്രയാണ് ഇവിടെ വളരെ കുറഞ്ഞ ചിലവിൽ ആണ് ലഭിക്കുന്നത് എന്നത് പ്രധാനപ്പെട്ട സവിശേഷതയാണ്. ലോക ടൂറിസ രംഗത്ത് വലിയ പങ്കുവഹിക്കുന്ന കേരളത്തിൽ ഹെലികോപ്റ്റർ ടൂറിസത്തിന് വലിയ സാധ്യതകളാണുള്ളത് എന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ഷാരോൺ, ഹോളിഡേ ഷോപ്പ് പ്രതിനിധി ബെന്നി തോമസും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കു 99961116613/9961041869 ബന്ധപ്പെടാം.
















