ഒമിക്രോണിനെയും കൊറോണ വൈറസിന്റെ ഭാവിയില്‍ വരാന്‍ സാധ്യതയുള്ള എല്ലാ വകഭേദങ്ങളെയും നിര്‍ജ്ജീവമാക്കാന്‍ സാധിക്കുന്ന ആന്റിബോഡികള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍ . ജനിതക പരിവര്‍ത്തനം ഉണ്ടായാലും മാറ്റം സംഭവിക്കാത്ത വൈറസിന്റെ സംരക്ഷിത പ്രദേശങ്ങളെയാണ് ഈ ആന്റിബോഡികള്‍ ലക്ഷ്യം വെയ്ക്കുന്നത്. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണ്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ഗവേഷണ ഫലം നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ചു.
അന്‍പതോളം വ്യതിയാനങ്ങളാണ് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തിന് അതിന്റെ മുനപോലുള്ള സ്പൈക് പ്രോട്ടീനില്‍ ഉള്ളത്. ഇത് മൂലം ഒമിക്രോണിന് വളരെ വേഗം പടരാനും വാക്സീന് എടുത്തവരെയും ഒരിക്കല്‍ അണുബാധ ഉണ്ടായവരെയുമെല്ലാം ബാധിക്കാനും സാധിക്കുന്നു.















