കൊച്ചി: അഞ്ചു ദിവസത്തെ കേരള-ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് കൊച്ചിയിലെത്തും. രാവിലെ 10.05ന് നാവിക വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം 10.15 ഓടെ ലക്ഷദ്വീപിലേക്ക് പുറപ്പെടും.ശനിയാഴ്ച ലക്ഷദ്വീപിലെ കടമത്ത് ദ്വീപിൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന ചടങ്ങിൽ, കടമത്ത്, ആന്ദ്രോത്ത് ദ്വീപുകളിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി നിർവഹിക്കും. ഞായറാഴ്ച (ജനുവരി 02, 2022) കൊച്ചിയിൽ മടങ്ങിയെത്തുന്ന ഉപരാഷ്ട്രപതി കൊച്ചി കപ്പൽശാലയിൽ ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന വിമാനവാഹിനിക്കപ്പലായ വിക്രാന്ത് സന്ദർശിക്കും.
മൂന്നിന് കോട്ടയത്ത് എത്തുന്ന ഉപരാഷ്ട്രപതി രാവിലെ 10ന് മാന്നാനത്ത് സെന്റ് എഫ്രേംസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സിഎംഐ-സിഎംസി സംഘടിപ്പിക്കുന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ 150 ചരമവാര്‍ഷിക ചടങ്ങില്‍ മുഖ്യാതിഥിയാകും. ഉച്ചയോടെ കൊച്ചിയില്‍ തിരിച്ചെത്തുന്ന അദ്ദേഹം കൊച്ചിയിലെ സര്‍ക്യൂട്ട് ഹൗസില്‍ പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുക്കും.വൈകുന്നേരം നാലിന് ഹോട്ടല്‍ ഗ്രാന്റ് ഹയാത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ പരിപാടിയിലും പങ്കെടുക്കും. നാലിന് രാവിലെ 7.10ന് കൊച്ചിയില്‍നിന്നു നാഗ്പുരിലേക്ക് യാത്രയാകും.

















