ചാർജ്ജിനിട്ട് കോൾ ചെയ്ത ഫോൺ പൊട്ടിത്തെറിച്ചു; പ്രചരിച്ചത് സ്ക്രിപ്റ്റഡ് വീഡിയോ

ഒരു വ്യക്തി ഫോൺ ചാർജ്ജിൽ ഇട്ടുകൊണ്ട് ഫോണിൽ സംസാരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. ഫോണിൽ സംസാരിക്കുന്നതിനിടെ വെള്ളം കുടിക്കുക കൂടി ചെയ്തതോടെ ഫോൺ പൊട്ടിത്തെറിച്ചതായാണ് വീഡിയോയിൽ പറയുന്നത്. മറാത്തി ഭാഷയിൽ ഒരു സന്ദേശത്തോടൊപ്പം വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു – “ഇത് അപകടകരമാണ്! ചാർജ്ജിനിട്ട് സംസാരിക്കുമ്പോൾ വെള്ളം കുടിക്കുന്നത് അപകടകരമാണ്.  എല്ലാവരും ശ്രദ്ധിക്കുക. നിങ്ങളുടെ തലച്ചോർ തന്നെ അപകടത്തിലാകും.

പൂനെ ആസ്ഥാനമായുള്ള ഫേസ്‌ബുക്ക് പേജ് ലോകമരാതി ഈ വീഡിയോ പോസ്റ്റ് ചെയ്യുകയും മറ്റ് നിരവധി എഫ്ബി ഉപയോക്താക്കൾ ഇത് ഷെയർ ചെയ്യുകയും നിരവധി പേർ റീപോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഫേസ്ബുക്കിന് പുറമെ ട്വിറ്ററിലും യൂട്യൂബിലും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ആളുകൾക്ക് ഉപദേശം നൽകുന്ന വീഡിയോ ആയതിനാൽ വളരെ വേഗത്തിലാണ് ഇതിന് പ്രചാരം ലഭിക്കുന്നത്.

രൂപിൻ ശർമ്മ ഐപിഎസ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ പിന്നീട് അദ്ദേഹം ഈ പോസ്റ്റ് പിൻവലിച്ചു.

എന്നാൽ യഥാർത്ഥത്തിൽ ഇതൊരു കൃത്രിമ വീഡിയോ ആണ്. ഈ വീഡിയോ യഥാർത്ഥത്തിൽ സംഭവിച്ചതല്ല, പകരം അഭിനേതാക്കളെ ഉപയോഗിച്ച് ചിത്രീകരിച്ചതാണ്.

ബാഡ്മിന്റൺ താരം ഗുട്ട ജ്വാലയാണ് വീഡിയോ മുഴുവനായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ശ്രദ്ധിക്കുക’ എന്ന് തുടങ്ങുന്ന അടിക്കുറിപ്പ്, ‘കൂടുതൽ കാണുക’ ക്ലിക്ക് ചെയ്യുമ്പോൾ ഇനിപ്പറയുന്ന നിരാകരണം വായിക്കാം – “കണ്ടതിന് നന്ദി! ഈ പേജിൽ സ്ക്രിപ്റ്റഡ് ഡ്രാമകളും പാരഡികളും ഉണ്ടെന്ന് ദയവായി ശ്രദ്ധിക്കുക. ഈ ഹ്രസ്വചിത്രങ്ങൾ വിനോദത്തിനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മാത്രമുള്ളതാണ്! ഈ വീഡിയോ ഏകദേശം 5 ലക്ഷം വ്യൂസ് നേടി.

‘സ്ഫോടനം’ എന്ന അവകാശവാദം സബ്‌ടൈറ്റിൽ ഉപയോഗിച്ച് മാത്രമാണ് നിർമ്മിച്ചിരിക്കുന്നതെന്ന് എല്ലാവർക്കും കാണാവുന്നതാണ്. വീഡിയോയിൽ യഥാർത്ഥ സ്ഫോടനം നടക്കുന്നില്ല.

ചുരുക്കത്തിൽ, ഒരു സ്‌ക്രിപ്റ്റഡ് വീഡിയോയിൽ നിന്നുള്ള ക്ലിപ്പ് ആണ് തെറ്റായി പങ്കുവെച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല. വിഡിയോയോയുടെ അവസാനം മാത്രം ഇത് ഷൂട്ട് ചെയ്തതാണെന്ന് കാണിക്കുന്നുണ്ട്. ജനങ്ങൾക്ക് ഉപകാരപ്രദമാകും എന്ന തരത്തിൽ സൃഷ്ടിക്കുന്ന വീഡിയോകൾ ഇങ്ങനെ വ്യക്തതയില്ലാതെ പങ്കുവെക്കുന്നത് ആളുകളെ പരിഭ്രാന്തരാക്കാൻ മാത്രമേ ഉപകരിക്കൂ. 

Tags: Fake News

Latest News