രാജ്യത്ത് ദിവസങ്ങൾക്കുള്ളിൽ കോവിഡ് കേസുകൾ കുതിച്ചുയർന്നേക്കുമെന്ന് കേംബ്രിജ് സർവകലാശാലയിലെ വിദഗ്ധർ. ‘ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളിൽ സ്ഫോടനാത്മകമായ വളർച്ചയുണ്ടാകാം. എന്നാൽ തീവ്രമായ വളർച്ചാ ഘട്ടം താരതമ്യേന ഹ്രസ്വമായിരിക്കും.
പുതിയ കേസുകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉയരാൻ തുടങ്ങും. ഒരുപക്ഷേ ഈ ആഴ്ചയ്ക്കുള്ളിൽ തന്നെ ഉയർന്നേക്കാം. എന്നാൽ പ്രതിദിന കേസുകൾ എത്രത്തോളം ഉയരുമെന്നു പ്രവചിക്കാൻ പ്രയാസമാണ്’– കേംബ്രിജ് സർവകലാശാലയിലെ ജഡ്ജ് ബിസിനസ് സ്കൂളിലെ പ്രഫസർ പോൾ കാട്ടുമാൻ ട്രാക്കർ പറഞ്ഞു.















