ന്യൂഡൽഹി; രാജ്യത്ത് 21 സംസ്ഥാനങ്ങളിലായി ഒമിക്രോൺ ബാധിതരുടെ എണ്ണം 781 ആയി. ഡൽഹിയിലാണ് (238) ഏറ്റവും കൂടുതൽപ്പേർ. മഹാരാഷ്ട്ര (167), ഗുജറാത്ത് (73), കേരളം (65), തെലങ്കാന (62) എന്നീ സംസ്ഥാനങ്ങൾ തൊട്ടുപിന്നിലുണ്ട്. 241 പേർ രോഗമുക്തിനേടി.ഡൽഹിയിൽ രോഗികളുടെ എണ്ണത്തിൽ വൻവർധനയാണ് റിപ്പോർട്ടുചെയ്യുന്നത്. ബുധനാഴ്ചമാത്രം 73 കേസുകളുണ്ടായി. ഡല്‍ഹിയില്‍ 238 പേര്‍ക്ക് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയാണ് രണ്ടാമത്. 167 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ വ്യാപനത്തില്‍ കേരളം നാലാമതാണ്.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. 9195 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 6358 പേര്‍ക്കായിരുന്നു കോവിഡ് ബാധിച്ചത്. നിലവില്‍ 77,002 പേരാണ് ചികിത്സയിലുള്ളത്.ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നതിനാല്‍ ഡല്‍ഹിയില്‍ ഭാഗിക ലോക്ഡൌണ്‍ പ്രഖ്യാപിച്ചു. സ്കൂളുകള്‍, കോളജുകള്‍, ജിമ്മുകള്‍, തിയറ്ററുകള്‍ എന്നിവ അടച്ചു. റെസ്റ്റോറന്‍റുകളിലും ബാറുകളിലും 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഡല്‍ഹിയില്‍ ജൂണിന് ശേഷം ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.
















