ന്യൂഡൽഹി: മണിപ്പൂരിലെ യുവജനകാര്യ-കായിക മന്ത്രിയും എൻപിപി നേതാവുമായ ലെറ്റ്പാവോ ഹവോകിപ് ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന്റെയും ബിജെപി ദേശീയ വക്താവ് സംബിത് പത്രയുടെയും സാന്നിധ്യത്തിലാണ് പാർട്ടി പ്രവേശനം.
മണിപ്പൂരിൽ ബിജെപിയുടെ സഖ്യകക്ഷിയാണ് എൻപിപി. 2017-ൽ ചന്ദേൽ അസംബ്ലി മണ്ഡലത്തിൽ നിന്നാണ് ഹവോകിപ് തിരഞ്ഞെടുക്കപ്പെട്ടത്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം സീറ്റ് മാറ്റി തെങ്നൗപാൽ നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചേക്കും.
Manipur Youth Affairs & Sports Minister and NPP leader Shri Letpao Haokip joins BJP at party headquarters in New Delhi. https://t.co/Uccmc1eytv
— BJP (@BJP4India) December 29, 2021
















