അന്യഗ്രഹ ജീവികളോടുള്ള മനുഷ്യന്റെ പ്രതികരണം പഠിക്കാൻ നാസ 24 ദൈവശാസ്ത്രജ്ഞരെ നിയമിച്ചു ന്യൂജഴ്‌സിയിലെ പ്രിൻസ്റ്റണിലുള്ള സെന്റർ ഫോർ തിയോളജിക്കൽ എൻക്വയറിയിലെദൈവശാസ്ത്രജ്ഞർ അന്യഗ്രഹ ജീവികളോടുള്ള മനുഷ്യന്റെ പ്രതികരണം സംബന്ധിച്ച് പഠനം തുടങ്ങിയിട്ടുണ്ട്. മറ്റു ഗ്രഹങ്ങളിലും ബുദ്ധിയുള്ള ജീവികൾ ഉണ്ടെന്നുള്ള വാർത്തകളോട് മനുഷ്യർ എങ്ങനെ പ്രതികരിക്കുമെന്ന് മനസ്സിലാക്കുകയാണ് പഠനത്തിന്റെ ലക്ഷ്യം.
മറ്റൊരു ഗ്രഹത്തില്‍ ജീവന്‍ കണ്ടെത്താനുള്ള സാധ്യത കൂടിവരികയാണെന്ന് നാസ നിയമിച്ച ദൈവശാസ്ത്രജ്ഞരിൽ ഉൾപ്പെട്ട ബ്രിട്ടിഷ് ഗവേഷകൻ റവ. ഡോ. ആന്‍ഡ്രൂ ഡേവിസണ്‍ പറഞ്ഞതായി ബ്രട്ടിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓക്‌സ്‌ഫഡിൽനിന്ന് ബയോകെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള റവ. ഡോ. ആൻഡ്രൂ ഡേവിസൺ കേംബ്രിജ് സർവകലാശാലയിലെ മതപണ്ഡിതനാണ്. തന്റെ ഇതുവരെയുള്ള ഗവേഷണത്തിൽ, കഴിഞ്ഞ 150 വർഷത്തിനിടെ ‘ദൈവശാസ്ത്രവും ജ്യോതിർജീവശാസ്ത്രവും ജനകീയ എഴുത്തുകളിൽ എത്രമാത്രം വിഷയമായിട്ടുണ്ടെന്ന് നിരീക്ഷിച്ചിട്ടുണ്ടെന്നും കേംബ്രിജ് യൂണിവേഴ്സിറ്റിയുടെ ഫാക്കൽറ്റി ഓഫ് ഡിവിനിറ്റി ബ്ലോഗിൽ അടുത്തിടെ നടത്തിയ ഒരു പ്രസ്താവനയിൽ ഡേവിസൺ പറഞ്ഞിരുന്നു.
https://www.youtube.com/watch?v=9eJaAKN7pxs