തിരുവനന്തപുരം: വിഴിഞ്ഞത്ത് പെട്രോള്‍ പമ്പില്‍ ഗുണ്ടാ ആക്രമണം. ജീവനക്കാരനെ ബൈക്കിലെത്തിയ യുവാക്കള്‍ വെട്ടിപ്പരുക്കേൽപ്പിച്ചു. ഇന്നലെ രാത്രി 11.30 മണിയോടെയാണ് സംഭവം ഉണ്ടായത്. പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് വിലക്കിയതാണ് പ്രകോപനത്തിന് കാരണം.
പമ്പിൽ നിന്ന് പോയി കുറച്ച് സമയത്തിന് ശേഷം തിരിച്ചെത്തിയാണ് യുവാക്കൾ ജീവനക്കാരനെ ക്രൂരമായി ആക്രമിച്ചത്. സംഭവം നടക്കുമ്പോൾ പമ്പിൽ രണ്ടുപേർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. യുവാക്കൾ ഇയാളെ ആക്രമിക്കുമ്പോൾ സഹജീവനക്കാരൻ തടയാൻ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. പ്രതികൾ ഒളിവിലാണ്. ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പെട്രോൾ പമ്പ് ജീവനക്കാർ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

















