തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ മകളുടെ ആൺ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു. പേട്ട സ്വദേശി അനീഷ് ജോര്‍ജ് ആണ് കൊല്ലപ്പെട്ടത്. വീട്ടുടമ ലാലു പോലീസില്‍ കീഴടങ്ങി. പുലര്‍ച്ചെ നാലു മണിക്ക് അനീഷിനെ വീട്ടില്‍ കണ്ടുവെന്നും കള്ളനെന്ന് കരുതിയാണ് കുത്തിയതെന്നുമാണ് ലാലുവിന്‍റെ മൊഴി.
ഇന്ന് പുലർച്ചെ നാലുമണിക്കാണ് സംഭവം. ലാലു പുലർച്ചെ എഴുനേറ്റപ്പോഴാണ് പെട്ടെന്നൊരാൾ ഓടിമറയുകയും ബാത്രൂമിൽ കയറി വാതിലടക്കുകയും ചെയ്യുന്നത് കണ്ടത്. തുടർന്ന് അടുക്കളയിൽ നിന്ന് വെട്ടുകത്തിയുമായി ലാലു കുളിമുറിയിലേക്ക് കടന്നു. ഇതിന് പിന്നാലെയുണ്ടായ പിടിവലിയിലാണ് അനീഷ് കൊല്ലപ്പെട്ടത്.

















