ന്യൂഡല്‍ഹി: ഡൽഹിയിലെ കോവിഡ് കേസുകളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 496 പുതിയ കേസുകളും ഒരു മരണവും രേഖപ്പെടുത്തി. ജൂൺ 2 ന് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനവാണിത്. പുതിയ കേസുകളിൽ 142 കേസുകൾ ഒമിക്രോണാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ ഡൽഹിയിൽ 331 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മാർച്ച്-ഏപ്രിൽ മാസങ്ങളിലെ രണ്ടാം തരംഗത്തെ അപേക്ഷിച്ച് ഇത്തവണ കോവിഡിന്റെ പ്രതിദിന ശരാശരി വർദ്ധനവ് 21 ശതമാനത്തിലെത്തിയെന്ന് രേഖകൾ വ്യക്തമാക്കുന്നു.
പുതിയ നിയന്ത്രണങ്ങൾ പ്രകാരം, സ്‌കൂളുകൾ, കോളേജുകൾ, സിനിമാ ഹാളുകൾ, ജിമ്മുകൾ എന്നിവ ഡെൽഹിയിൽ അടച്ചിടും. 50 ശതമാനം സീറ്റ് കപ്പാസിറ്റിയിലായിരിക്കും ഡൽഹി മെട്രോ പ്രവർത്തിക്കുക. രാത്രി 10 മണിക്കും പുലർച്ചെ 5 മണിക്കും ഇടയിലുള്ള രാത്രി കർഫ്യൂ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
















