ചെന്നൈ: തമിഴ്നാട്ടിൽ 11 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ചെന്നൈ, തിരുവണ്ണാമലെ, കന്യാകുമാരി, തിരുവരൂർ എന്നിവിടങ്ങളിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.
ഇതോടെ തമിഴ്നാട്ടിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 45 ആയി ഉയർന്നു. ഇതിൽ 18 പേർ ഇപ്പോൾ രോഗം ഭേദമായി ആശുപത്രി വിട്ടതായും ആരോഗ്യവകുപ്പ് അറിയിച്ചു.
















