പനാജി: ഗോവയിൽ ആദ്യ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തു. യുകെയിൽ നിന്നെത്തിയ എട്ടു വയസുകാരനിലാണ് വൈറസ് കണ്ടെത്തിയത്. ഡിസംബർ 17നാണ് കുട്ടി ഗോവയിൽ എത്തിയത്.പുണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ പരിശോധനയിൽ കുട്ടിക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു.
അതേസമയംരാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം കുതിക്കുന്നു. തിങ്കളാഴ്ച രാവിലെ വരെയുള്ള ഔദ്യോഗിക കണക്കു പ്രകാരം 578 പേർക്കാണ് രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഞായറാഴ്ച രാവിലെവരെ 422 പേർക്കായിരുന്നു ആകെ ഒമിക്രോൺ ബാധിച്ചത്. കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേരളം അടക്കം 10 സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം എത്തും.
ഡൽഹിയിലാണ് കൂടുതൽ (142) പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്. തൊട്ടുപിറകിലുള്ള മഹാരാഷ്ട്രയിൽ 141 പേർക്കും. ഒമിക്രോൺ കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ആവശ്യമെങ്കില്‍ നിശാനിയമം ഏർപ്പെടുത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് അയച്ച മാർഗനിർദേശത്തിൽ ആവശ്യപ്പെട്ടു.
















