ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നളിനി ശ്രീഹരൻ പരോളിലിറങ്ങി. തന്റെ ആരോഗ്യനില മോശമാണെന്നും ശുശ്രൂഷിയ്ക്കാൻ ഏതാനും ദിവസം നളിനിയെ അനുവദിക്കണം എന്നും കാണിച്ചു നളിനിയുടെ അമ്മ പദ്മ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ പരോൾ നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
വെല്ലൂർ വനിതാ ജയിലിൽ നിന്ന് പുറത്തിറങ്ങിയ നളിനി, കാട്ട്പാടി ബ്രഹ്മപുരത്തെ വാടകവീട്ടിലെത്തി. രണ്ട് ഡിഎസ്പിമാരുടെ നേതൃത്വത്തിൽ അൻപത് പേരടങ്ങുന്ന പൊലീസ് സംഘം റൊട്ടേഷൻ അടിസ്ഥാനത്തിൽ നളിനിയ്ക്ക് സുരക്ഷയ്ക്കും കാവലിനുമായി ഒപ്പമുണ്ടാകും.
രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഏഴ് പ്രതികളിൽ ഒരാളാണ് നളിനി.
















