തിരുവനന്തപുരം: ക്രിസ്മസിന് റെക്കോഡ് മദ്യവില്‍പന. ക്രിസ്മസ് തലേന്ന് ബവ്കോ മാത്രം വിറ്റത് 65 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തെക്കാൾ 10 കോടിയുടെ കൂടുതൽ കച്ചവടമാണ് നടന്നത്. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്ലെറ്റിലാണ് കൂടുതല്‍ മദ്യം വിറ്റത്.
73.54 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെനിന്ന് വിറ്റത്. വെയർഹൗസിൽ നിന്ന് പോയത് 90 കോടിയുടെ മദ്യമാണ്. ചാലക്കുടിയിൽ 70.72 ലക്ഷം രൂപയുടേയും ഇരിങ്ങാലക്കുടയിൽ 63.60 ലക്ഷം രൂപയുടേയും വിൽപന നടന്നു.

















