കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്സിലെ ഇതരസംസ്ഥാന തൊഴിലാളികൾ പോലീസിനെ ആക്രമിച്ചതില്‍ അറസ്റ്റിലായവരുടെ എണ്ണം അന്‍പതായി. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ 11 വകുപ്പുകള്‍ ചുമത്തി. പരുക്കേറ്റ പോലീസുകാരുടെ മൊഴി പ്രകാരമാണ് വകുപ്പുകള്‍ ചുമത്തിയത്. 26 പേരുമായി ഇന്ന് തെളിവെടുപ്പ് നടത്തും. 24 പേരുടെ തെളിവെടുപ്പ് ഇന്നലെ പൂര്‍ത്തിയായി.
പ്രതികൾ 12ലക്ഷം രൂപയുടെ നഷ്ട്ടം ഉണ്ടാക്കി എന്ന് പോലീസ് പറയുന്നു. പോലീസ് വാഹനങ്ങൾ തീകത്തിച്ചവരെയടക്കം ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനിടെ പെരുമ്പാവൂർ എ എസ് പിയുടെ നേതൃത്വത്തിൽ പത്തൊൻപതംഗ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു.

















