ചെന്നൈ: തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിൻ റദ്ദാക്കി. ആർക്കോണം-കാട്‌പാടി സെക്ഷനിലെ റെയിൽപാലത്തിന്റെ തകരാർ പൂർണമായും പരിഹരിക്കാത്തതിനാൽ തിങ്കളാഴ്ച തിരുവനന്തപുരത്തു നിന്നു വൈകിട്ട് 5.15നു പുറപ്പെടേണ്ട ട്രെയിൻ നമ്പർ 12696 തിരുവനന്തപുരം സെൻട്രൽ– ചെന്നൈ സൂപ്പർ ഫാസ്റ്റ് ആണ് റദ്ദാക്കിയത്.
ചെന്നൈ ഡിവിഷനിലെ ആരക്കോണം-കാട്‌പാടി സെക്ഷനിലെ മുകുന്ദരായപുരത്തിനും തിരുവാലത്തിനും ഇടയിലുള്ള 299–ാം നമ്പർ പാലത്തിന്റെ തൂണിലാണു വിള്ളൽ കണ്ടെത്തിയത്.
ബ്രിട്ടിഷ് കാലഘട്ടത്തിൽ നിർമിച്ച പാലത്തിലെ വിള്ളലിനെ തുടർന്ന് ആർക്കോണം-കാട്പാടി സെക്‌ഷൽ വഴി കടന്നു പോകുന്ന ട്രെയിനുകൾ റദ്ദാക്കുകയും ചിലതു വഴിതിരിച്ചു വിടുകയും ചെയ്തിരുന്നു.

















