ന്യൂഡൽഹി: ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹിയിലും രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മുതൽ പുലർച്ചെ 5 വരെയാണ് നിയന്ത്രണം. തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, യു.പി എന്നിവയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍ ഡല്‍ഹിയും രാത്രി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്
ഡൽഹിയിൽ ഞായറാഴ്ച 290 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ജൂൺ 10നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും റിപ്പോർട്ടു ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 0.55 ശതമാനമായി ഉയർന്നു. ജൂൺ 10ന് 305 കോവിഡ് കേസുകളും 44 മരണവുമാണ് റിപ്പോർട്ട് ചെയ്തത്.
ഒമിക്രോൺ വ്യാപനത്തെതുടർന്ന് ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, കർണാടക എന്നീ സംസ്ഥാനങ്ങളും രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. ഹരിയാനയില്‍ ഇന്നലെ മുതലാണ് രാത്രി കര്‍ഫ്യൂ നിലവില്‍ വന്നത്. ജനുവരി അഞ്ച് വരെയാണ് ഹരിയാനയില്‍ രാത്രി കര്‍ഫ്യൂ. യുപിയിലും രാത്രി കര്‍ഫ്യൂ ജനുവരി അഞ്ച് വരെയാണ്. ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കര്‍ണാടകയും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.
രാജ്യത്ത് ഇതുവരെ 422 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ്.
















