തിരുവനന്തപുരം: ശ്രീകാര്യത്ത് ട്രാന്‍സ്ജെന്‍ഡർ സഹോദരന്മാരെ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേർ പിടിയിൽ. ശാസ്താംകോണം അനിൽകുമാർ, രാജീവ് എന്നിവരാണ് പിടിയിലായത്. ശ്രീകാര്യം പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ചാവടിമുക്ക് സ്വദേശി ലൈജുവിനും സഹോദരന് ആല്‍ബിനും നേരെയാണ് ആക്രമണമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആല്‍ബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അഞ്ച് പേർ മദ്യലഹരിയിൽ ആക്രമിച്ചുവെന്ന് ആൽബിൻ പോലീസിനോട് പറഞ്ഞു. സമീപവാസികളാണ് ഇവരെ മർദ്ദിച്ചത്. സംഭവത്തിൽ ശ്രീകാര്യം പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

















