കണ്ണൂർ: കെ-റെയിൽ വിഷയത്തിൽ പാർട്ടി തീരുമാനത്തിനെതിരെ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയ ശശി തരൂർ എംപിക്കെതിരെ മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. വിഷയത്തിൽ വിശദീകരണം ചോദിച്ചിട്ടുണ്ട്. പാർട്ടി എംപിമാരെല്ലാം പാർട്ടിക്ക് വഴിപ്പെടണം. പാർട്ടിക്ക് വിധേയപ്പെട്ടില്ലെങ്കിൽ തരൂർ പാർട്ടിയിൽ ഉണ്ടാകില്ലെന്നും സുധാകരൻ വ്യക്തമാക്കി.
പി ടി തോമസിനെ പാര്‍ട്ടി ഒരിക്കലും തഴഞ്ഞിട്ടില്ല. വിജയസാധ്യത കുറവായതിനാലാണ് ഇടുക്കി സീറ്റ് നല്‍കാതിരുന്നത്. സാമുദായിക സംഘടനകളെ പരിഗണിക്കാതെ ഇക്കാലത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുന്നോട്ട് പോകാനാകില്ല. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ വെള്ളംചേര്‍ത്തത് തെറ്റായിപ്പോയെന്ന് ഇപ്പോള്‍ തോന്നുന്നു.
നമ്മുടെ നാടിൻ്റെ പോക്ക് അങ്ങോട്ടാണ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം വര്‍ധിപ്പിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി ഒരു നിലപാടിലെത്തിയിട്ടില്ല. ഞങ്ങള്‍ വിഷയം പഠിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹപ്രായം 21 വയസ്സാക്കുന്നതില്‍ ഗുണവും ദോഷവുമുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.

















