ന്യൂഡൽഹി : ഭാരത് ബയോടെക്കിന്റെ കുട്ടികൾക്കുള്ള കൊവിഡ് പ്രതിരോധ വാക്സിന് ഡ്രഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകി. 12നും 18നും ഇടയിൽ പ്രായമുള്ളവർക്ക് കൊവാക്സിൻ ഉപയോഗിക്കാനാണ് ഡി.സി.ജി.ഐ അനുമതി നൽകിയത്.
അടിയന്തര ഉപയോഗത്തിനാണ് അനുമതി. 12ൽ താഴെ പ്രായമുള്ളവർക്ക് വാക്സിൻ നൽകാൻ അനുമതിയില്ല.
ഇതോടെ ഇന്ത്യയിൽ കുട്ടികൾക്ക് ഉപയോഗിക്കാൻ അനുമതി ലഭിച്ച രണ്ടാമത്തെ വക്‌സിനായി കോവാക്‌സിൻ. നേരത്തെ സൈഡസ് കാഡിലയുടെ വാക്‌സിൻ 12 വയസിന് മുകളിലുള്ള കുത്തികളിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ചിരുന്നു.
28 ദിവസത്തെ ഇടവേളയിലാണ് കുട്ടികളിൽ കൊവിഡ് വാക്‌സിൻ നൽകുന്നത്. മുതിർന്നവരിലും ഇതേ ഇടവേളയിലാണ് കൊവിഡ് വാക്‌സിൻ നൽകുന്നത്.
















