തിരുവനന്തപുരം: കെപിസിസിക്ക് അച്ചടക്കസമിതി രൂപീകരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അച്ചടക്കസമിതി അധ്യക്ഷൻ.
എൻ. അഴകേശൻ, ഡോ. ആരിഫ് സൈനുദ്ദീൻ എന്നിവരാണ് സമിതി അംഗങ്ങൾ. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് മൂന്നംഗ സമിതിയെ നിയമിച്ചത്.
പാർട്ടിയിൽ അച്ചടക്ക സമിതി വേണമെന്ന് ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിൽ അച്ചടക്ക സമിതിയെ നിയോഗിച്ചത്.

















