ഫ്രഞ്ച് ഗയാന: ജെയിംസ് വെബ് ടെലിസ്കോപ്പ് ( James Webb Space Telescope) വിക്ഷേപണം വിജയം. ഫ്രഞ്ച് ഗയാനയിൽ നിന്ന് അരിയാനെ 5 റോക്കറ്റ് ഉപയോഗിച്ച് ഇന്ത്യൻ സമയം 5.50നായിരുന്നു വിക്ഷേപണം.
വിക്ഷേപണം കഴിഞ്ഞ് 27 മിനുട്ടിന് ശേഷം പേടകം വിക്ഷേപണ വാഹനത്തിൽ നിന്ന് വേർപ്പെട്ടു. സോളാർ പാനലുകൾ വിടർന്ന് പ്രവർത്തിച്ചു തുടങ്ങിയതായി മിഷൻ കൺട്രോൾ അറിയിച്ചു.
നക്ഷത്ര സമൂഹങ്ങളെക്കുറിച്ചുള്ള പഠനത്തിൽ നിർണായക വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. ദൗത്യം പൂർത്തിയാക്കാനെടുത്തത് 30 വർഷമാണ്. ആകെ ചെലവ് 75,000 കോടി രൂപയാണ്. നാസ, യൂറോപ്യൻ സ്‌പേസ് ഏജൻസി, സിഎസിഎ എന്നിവയുടെ സംയുക്ത ദൗത്യമാണ് വിജയിച്ചത്.
#NASAWebb’s solar array has successfully deployed, and Webb’s batteries are charging up ⚡ #UnfoldTheUniverse pic.twitter.com/8oZJiGRo6P
— NASA Webb Telescope (@NASAWebb) December 25, 2021
മനുഷ്യനിർമിതമായ ഏറ്റവും വലിയ സ്‌പേയ്‌സ് ടെലിസ്‌കോപാണ് ജയിംസ് വെബ് ടെലിസ്‌കോപ്. ആരിയാനെ 5 ന്റെ ചിറകിലേറിയാണ് ജെയിംസ് വെബ് യാത്രയായത്. വിക്ഷേപണത്തിന് ശേഷമുള്ള അടുത്ത 30 മിനിറ്റുകൾ നിർണായകമാണ്. 27 ആം മിനിറ്റിൽ ആരിയാനെ 5 ജെയിംസ് വെബുമായുള്ള ബന്ധം വിച്ഛേദിക്കും. ഇതോടെ ജെയിംസ് വെബിനിലെ സോളാർ പാനലുകൾ നിവർത്തും. പിന്നെ ജെയിംസ് വെബിൻറെ ഒറ്റയ്ക്കുള്ള സഞ്ചാരമാണ്. ഇതു സംബന്ധിച്ച വിവരങ്ങൾ കെനിയയിലെ മലിറ്ററി കേന്ദ്രത്തിൽ ലഭിക്കും.
ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ2 ഭ്രമണപഥത്തിലേക്കാണ് ജെയിംസ് വെബിനെ അയക്കുന്നത്. അവിടെ എത്താൻ ഒരു മാസമെടുക്കും. ഏറെ സങ്കീർണമാണ് ഈ വിക്ഷേപണം. ടെലിസ്‌കോപിന്റെ പൂർണരൂപത്തിൽ വിടരുന്നതിന് മുമ്പ് 300 ലധികം പരാജയസാധ്യതകളുണ്ടെന്നാണ് വിവരം. ഇവയിലൊന്ന് പരാജയപ്പെട്ടാൽ ദൗത്യം ഉപേക്ഷിക്കേണ്ടിവരും. ഒരു തരത്തിലും തകരാർ പരിഹരിക്കാൻ കഴിയില്ല.
















