ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ പുതിയ പാർട്ടി രൂപികരിച്ച് കർഷക സംഘടനകൾ. സംയുക്ത സമാജ് മോർച്ച എന്ന പേരിട്ട പാർട്ടിയെ ബൽബീർ സിങ്ങ് രജേവാള്‍ നയിക്കും.
22കർഷകസംഘടനകളാണ് സംയുക്ത സമാജ് മോർച്ചയിലെ അംഗങ്ങൾ. 117 സീറ്റിലും മത്സരിക്കാൻ പാർട്ടി തീരുമാനിച്ചു. ആം ആദ്മി പാർട്ടിയുമായി ഇവർ സഖ്യത്തിലേർപ്പെടാനും സാധ്യതയുണ്ട്.
അതേസമയം, തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഔദ്യോഗികമായി അറിയിച്ചത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പേര് ഏതെങ്കിലും വ്യക്തികളോ സംഘടനകളോ തിരിഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്നും നേതാക്കള്‍ അറിയിച്ചു.
ഇതിന് തൊട്ടുപിന്നാലെയാണ് സംയുക്ത സമാജ് മോര്‍ച്ച എന്ന പേരില്‍ 22 യൂണിയനുകള്‍ ചേര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്.
















