കോട്ടയം; കോട്ടയം നഗരമധ്യത്തില്‍ മദ്യപന്റെ അതിക്രമം. ഒപ്പമുണ്ടായിരുന്ന സ്ത്രീയെയും തടയാനെത്തിയ ആളെയും തലയ്ക്കടിച്ചുവീഴ്ത്തി.പോലീസ് നോക്കിനിൽക്കെയായിരുന്നു ഇയാളുടെ അഴിഞ്ഞാട്ടം. തിരുനക്കര മൈതാനത്തിന്റെ ശൗചാലയത്തോട് ചേര്‍ന്ന് തെരുവില്‍ കഴിയുന്ന ബാബുവാണ് അക്രമം നടത്തിയത്. അക്രമം തടഞ്ഞവർക്കെതിരെ ഇയാൾ നഗ്നതാ പ്രദർശനവും നടത്തി.
സംഭവം തടയുന്നതിൽ പൊലീസിന് വീഴ്ച്ച സംഭവിച്ചുവെന്നാണ് ആരോപണം. നഗരമധ്യത്തിലെ അക്രമ വിവരം അറിയിച്ചിട്ടും പൊലീസ് എത്തിയത് അര മണിക്കൂറിന് ശേഷമാണ്. പൊലീസ് വാഹനം എത്താത്തതിനാൽ അക്രമകാരിയെ കൊണ്ടു പോയത് ഓട്ടോറിക്ഷയിലാണ്.

















