ന്യൂഡൽഹി: ലുധിയാനയിലെ ജില്ലാ കോടതിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഖാലിസ്ഥാന്‍ ബന്ധമുണ്ടെന്ന് പഞ്ചാബ് ഡിജിപി സിദ്ധാര്‍ഥ് ചതോപാധ്യായ. ലഹരിമാഫിയയും സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദേശത്തുനിന്നും സഹായവും ലഭിച്ചു. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട മുന്‍ ഹെഡ്കോണ്‍സ്റ്റബിള്‍ ഗഗന്‍ദീപ് സിങ് തന്നെയാണ് ആക്രമണം നടത്തിയതെന്നും ഡിജിപി സ്ഥിരീകരിച്ചു.
ഇയാൾക്കെതിരായ ലഹരിക്കേസിലെ കോടതി രേഖകൾ നശിപ്പിക്കാൻ ആസൂത്രണം ചെയ്താണ് സ്ഫോടനം. ഈ മാസം 24ന് കേസിൽ ഇയാൾ ഹാജരാകണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. ഇതിനിടെയാണ് സ്ഫോടനം നടത്തിയതെന്നും ഡിജിപി വ്യക്തമാക്കി. സ്ഫോടനത്തിന് ഖാലിസ്ഥാൻ സംഘടനകളുടെ സഹായം കിട്ടിയെന്നാണ് ഡിജിപി സിദ്ദാർത്ഥ് ഛദ്യോപാധ്യയ അറിയിച്ചത്.
അതേസമയം സ്ഫോടനത്തിന് ഉപയോഗിച്ചത് ആർഡിഎക്സ് ആണെന്ന പ്രാഥമിക റിപ്പോർട്ടും പുറത്തു വന്നു. ണ്ട് കിലോ ആർഡിഎക്സ് ആണ് സ്ഫോടനം നടത്താൻ ഉപയോഗിച്ചതെന്നാണ് വിവരം. എന്നാൽ സ്ഫോടനത്തെ തുടർന്ന് ശുചിമുറിയിലെ പൈപ്പ് പൊട്ടി സ്ഫോടാകാവശിഷ്ടങ്ങൾ ഒഴുകി പോയെന്നും എൻഎസ് ജി സംഘം തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. 24 മണിക്കൂറിനകം പ്രതിയുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞു. ഹെറോയിന്‍ കൈവശംവച്ചതിന് 2019ല്‍ ഗഗന്‍ദീപ് സിങ്ങിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. രണ്ട് മാസം മുന്‍പാണ് ജയിലില്‍ നിന്ന് ഇറങ്ങിയതെന്നും പഞ്ചാബ് ഡിജിപി വ്യക്തമാക്കി.
അതെസമയം കേസിൽ മറ്റുപ്രതികൾക്കായി അന്വേഷണം തുടരുകയാണ്. സ്ഫോടനത്തിന് മുൻപ് ഗഗൻദീപ് നാല് ഫോൺ കോളുകൾ വിളിച്ചെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കോളുകൾ കേന്ദ്രീകരിച്ചാണ്
അന്വേഷണവും പുരോഗമിക്കുന്നത്. ഇതിനിടെ ഗഗൻദീപിൻ്റെ ലുധിയാനയിലെ വീട്ടിൽ പോലീസ് പരിശോധന നടത്തി. ഇയാളുടെ സഹോദരനെ കസ്റ്റഡിയിലെടുത്തു.
















