ആസിഫ് അലി (Asif Ali) അഭിനയിക്കുന്ന ചിത്രമാണ് ‘എ രഞ്‍ജിത്ത് സിനിമ’ (A Ranjith Cinema). നവാഗതനായ നിഷാന്ത് സാറ്റുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിഷാന്ത് സാറ്റുവാണ് ആസിഫ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നതും. ഇപോഴിതാ ‘എ രഞ്‍ജിത്ത് സിനിമ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.
കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന റൊമാൻറിക് ത്രില്ലർ ആണ് ചിത്രം. രഞ്‍ജിത്ത് എന്ന വ്യക്തിയുടെ ജീവിതത്തിൽ അവിചാരിതമായുണ്ടാകുന്ന മാനസികാഘാതത്തെ തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങൾ ദൃശ്യവൽക്കരിക്കുന്നു. ആസിഫ് അലി രഞ്‍ജിത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നമിതയാണ് ‘എ രഞ്‍ജിത്ത് സിനിമ’യിൽ നായികയായി അഭിനയിക്കുന്നത്.
നിഷാദ് പീച്ചിയാണ് ‘എ രഞ്‍ജിത്ത് സിനിമ’യുടെ നിർമ്മാണം. ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ആണ് നിർമാണം. വിതരണം റോയൽ സിനിമാസ്. നവാഗതനായ മിഥുൻ അശോകൻ ചിത്രത്തിന് സംഗീതം പകരുന്നു.
ഷാഫി, സന്തോഷ് ശിവൻ, അമൽ നീരദ് എന്നിവർക്കൊപ്പം പ്രവർത്തിച്ച അനുഭവ പരിചയവുമായാണ് സംവിധായകൻ നിഷാന്ത് ആദ്യ സിനിമയുമായി എത്തുന്നത്.
റഫീഖ് അഹമ്മദ് ആണ് ചിത്രത്തിന്റെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം സുനോജ് വേലായുധൻ. പിആർഒ എ എസ് ദിനേശ്.
















