ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഷോപ്പിയാനിലെ ചൗഗാം ഏരിയയിൽ പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഭീകരരുടെ സാന്നിധ്യം ഉള്ളതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം മേഖലയില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ ഒളിച്ചിരുന്ന ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരുപ്പുണ്ടോ എന്നു കണ്ടെത്തുന്നതിനായി പ്രദേശത്ത് സൈന്യവും കശ്മീര്‍ പോലീസും തിരച്ചില്‍ തുടരുകയാണ്.
കശ്മീരിലെ അനന്തനാഗ് ജില്ലയിലും കഴിഞ്ഞ ദിവസം ഭീകരരുമായി ഏറ്റുമുട്ടൽ നടന്നിരുന്നു. ഭീകരാക്രമണങ്ങളില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. അർവാനി ഏരിയയിലെ മുമൻലാൽ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിൽ ഒരു അജ്ഞാത ഭീകരൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇയാളുടെ പക്കൽ നിന്നും ഒരു എ-കെ 47 റൈഫിളും പിടിച്ചെടുത്തിരുന്നു.
















