അപർണ ബാലമുരളി (Aparna Balamurali) നായികയാകുന്ന ചിത്രമാണ് ‘സുന്ദരി ഗാർഡൻസ്’ (Sundari Gardens). നീരജ് മാധവനാണ് ചിത്രത്തിൽ നായകനാകുന്നത്. ഒരു പ്രണയ കഥയാകും ചിത്രത്തിൽ പറയുക. ‘സുന്ദരി ഗാർഡൻസ്’ എന്ന ചിത്രത്തിലെ അപർണ ബാലമുരളിയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ഇപോൾ.
നവാഗതനായ ചാർലി ഡേവിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്രിസ്‍മസ് ആശംസകൾ നേർന്നാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. സ്വരൂപ് ഫിലിപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ‘സുന്ദരി ഗാർഡൻസ്’ എന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ.
സംവിധായകൻ സലിം അഹമ്മദ് ആണ് ചിത്രത്തിൻറെ നിർമ്മാണം. അലൻസ് മീഡിയയുടെ ബാനറിലാണ് ചിത്രത്തിന്റെ നിർമാണം. കബീർ കൊട്ടാരം, റസാക്ക് അഹമ്മദ് എന്നിവരാണ് സഹനിർമ്മാണം. സംഗീതം അൽഫോൻസ് ജോസഫ്.
സൗണ്ട് ഡിസൈൻ പ്രശാന്ത് പി മേനോൻ, സോണി തോമസ് എന്നിവർ. വസ്‍ത്രാലങ്കാരം ദിവ്യ ജോർജ്. നെറ്റ്ഫ്ളിക്സിൻറെ ആന്തോളജി സിരീസ് ആയ ‘ഫീൽസ് ലൈക്ക് ഇഷ്‍കി’ലെ ഒരു ഭാഗത്തിലും നായകനായിട്ടായിരുന്നു നീരജ് മാധവ് അവസാനമായി എത്തിയത്. ഒടിടി റിലീസ് ആയി എത്തിയ ‘സൂരറൈ പോട്ര്’ ആണ് അപർണ ബാലമുരളിയുടെ അവസാനമെത്തിയ ശ്രദ്ധേയ ചിത്രം.
















