തിരുവനന്തപുരം: തിരുവനന്തപുരം മരുതൂരിൽ യുവാവിന് വെട്ടേറ്റു. മരുതൂർ സ്വദേശി അമൽദേവിനാണ് വെട്ടേറ്റത്. യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വലതു കൈയ്ക്ക് താഴെ വാരിയെല്ലിന്റെ ഭാഗത്ത് ആഴത്തിൽ വെട്ടേറ്റ നിലയിലാണ് ഇയാളെ വെള്ളിയാഴ്ച വൈകുന്നേരം ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചത്. മണ്ണന്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.സുഹൃത്തും വട്ടപ്പാറ സ്വദേശിയുമായ ജിബിനാണ് വെട്ടിയതെന്ന് പൊലീസ് പറഞ്ഞു.

















