മോസ്‌കോ: പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യമല്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. മതസ്വാതന്ത്ര്യത്തിന്റെ ലംഘനവും ഇസ്ലാം മതാനുയായികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് അതെന്നും പുടിന്‍ വ്യക്തമാക്കി. വാര്‍ഷിക വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു റഷ്യന്‍ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്.
പ്രവാചകനിന്ദ പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ തീവ്ര പ്രതികാര നടപടികള്‍ക്കിടയാക്കുകയാണ് ചെയ്യുകയെന്നും പുടിന്‍ പറഞ്ഞു. പ്രവാചക നിന്ദാ കാര്‍ട്ടൂര്‍ പ്രസിദ്ധീകരിച്ച പാരിസിലെ ഷാര്‍ലി ഹെബ്ദോ മാഗസിന്‍ ഓഫീസിനുനേരെയുണ്ടായ ആക്രമണം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
കലാപരമായ സ്വാതന്ത്ര്യങ്ങളെല്ലാം അംഗീകരിക്കാവുന്നതാണ് എന്നാല്‍ അത് മറ്റു സ്വാതന്ത്ര്യങ്ങളെ ലംഘിച്ചാകരുത് പുടിന്‍ വ്യക്തമാക്കി. കലാ ആവിഷ്‌ക്കാര സ്വാതന്ത്ര്യങ്ങള്‍ക്കും അതിന്റേതായ പരിധിയുണ്ട്. റഷ്യ ഒരു ബഹുമത, ബഹുസ്വര രാഷ്ട്രമായി മാറിയിട്ടുണ്ടെന്നും അതിനാല്‍ പരസ്പരം മറ്റുള്ളവരുടെ പാരമ്പര്യങ്ങളെയെല്ലാം ബഹുമാനിക്കുന്നവരാണ് റഷ്യക്കാരെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
















