വഡോദര: ഗുജറാത്തിലെ വഡോദര ജിഐഡിസി ഏരിയയില്‍ സ്ഥിതി ചെയ്യുന്ന കെമിക്കല്‍ ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് നാല് വയസുകാരിയടക്കം നാല് പേര് മരിച്ചു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു.
65 വയസുള്ള ഒരു പുരുഷനും ഒരു കൗമാരക്കാരനും 30 കാരിയായ ഒരു സ്ത്രീയുമാണ് മരിച്ച മറ്റുള്ളവർഗുരുതര പരിക്കുകളോടെ 15 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരിൽ നാല് പേർ മരണത്തിന് കീഴടങ്ങുകയായിരുന്നു.
രാവിലെ 9.30 ഓടെയാണ് ഫാക്ടറിയില്‍ ശക്തമായ സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരും പരിക്കേറ്റവരും സ്ഫോടനം നടക്കുമ്പോൾ പ്രദേശത്ത് കൂടി നടന്നുപോവുകയായിരുന്ന തൊഴിലാളികളും നാട്ടുകാരുമാണ്.
സ്ഫോടനത്തിന്റെ കാരണം അന്വേഷിക്കാൻ ഫോറൻസിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
















