സംവിധായകനായും നടനായും തമിഴ് സിനിമയിൽ ഒരുപോലെ മികവ് കാട്ടുന്ന താരമാണ് ശശികുമാർ (Sasikumar). സത്യശിവയുടെ സംവിധാനത്തിലുള്ള ശശികുമാർ ചിത്രത്തിന് ‘കോമൺ മാൻ’ (Common Man) എന്ന് പേരിട്ടു. ‘കോമൺ മാൻ’ എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും സത്യ ശിവ തന്നെയാണ്. ശശികുമാറിന്റെ ‘കോമൺ മാൻ’ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തുവിട്ടിരിക്കുകയാണ്.
ഹരിപ്രിയ, വിക്രാന്ത് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ശശികുമാറിന്റെ ‘കോമൺ മാൻ’ ചിത്രത്തിലെ ലുക്കും ടീസറിൽ പുറത്തുവിട്ടിട്ടുണ്ട്. രാജ ഭട്ടാചാര്യയാണ് ഛായഗ്രാഹകൻ. ശ്രീകാന്ത് എൻ ബി ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നു.
ടി ഡി രാജ, ഡി ആർ സഞ്‍ജയ് കുമാർ എന്നിവരാണ് ചേർന്നാണ് നിർമാണം. ചെന്ദുർ ഫിലിം ഇന്റർനാഷണലിന്റെ ബാനറിലാണ് നിർമാണം. പി പാണ്ഡ്യനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. ശശികുമാർ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കലാസംവിധാനം ഉദയ കുമാറാണ്. ശശികുമാറിന്റെ ‘കോമൺ മാൻ’ ചിത്രത്തിന്റെ സൗണ്ട് മിക്സിംഗ് ടി ഉദയ് കുമാർ. ഗിബ്രാൻ ആണ് ശശികുമാർ ചിത്രത്തിന്റെ സംഗീത സംവിധായകൻ. റിയാസ് കെ അഹമ്മദാണ് ചിത്രത്തിന്റെ പിആർഒ.
















