കൊച്ചി: ‘ഞാന്‍ കാണും കാഴ്ചകളെല്ലാം’ എന്ന പുതിയ ഗാനവുമായി അമൃത സുരേഷിന്റെയും സഹോദരി അഭിരാമി സുരേഷിന്റെയും പുതിയ മ്യൂസിക് വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.ഇരുവരുടെയും നേതൃത്വത്തിലുള്ല മ്യൂസിക് ബാൻഡായ “അമൃതംഗമയ” ലെ അംഗങ്ങളാണ്,‘ഞാന്‍ കാണും കാഴ്ചകളെല്ലാം’ എന്നു തുടങ്ങുന്ന ഗാനത്തിനു പിന്നില്‍.
ഫാഷന്‍ മോംഗര്‍ അച്ചുവാണ് സംവിധാനമൊരുക്കിയിരിക്കുന്നത്. അമൃത, അഭിരാമി, സാംസണ്‍ എന്നിവരാണ് ഗാനം ആലപിച്ചത്. ഗാനരചനയും സംഗീതവും അഭിരാമി നിര്‍വഹിക്കുന്നു. പാട്ടിലൂടെ എവിടെയും നിറഞ്ഞുനിൽക്കുന്ന അമൃതയും അഭിരാമിയും സമൂഹമാദ്ധ്യമങ്ങളില്‍ പുതിയ വിശേഷങ്ങളുമായി എപ്പോഴും സജീവമാണ്.
















