കൊച്ചി: പാലക്കാട് മമ്പുറത്തെ ആർ.എസ്.എസ് പ്രവർത്തകെൻറ കൊലപാതക കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് തേടി ഹൈകോടതി. നവംബർ 15ന് കൊല്ലപ്പെട്ട എ. സഞ്ജിത്തിെൻറ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യമുന്നയിച്ച് ഭാര്യ എസ്. അർഷിക നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീെൻറ ഉത്തരവ്.
രാഷ്ട്രീയവൈരത്തിെൻറ പേരിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ആർ.എസ്.എസിെൻറ വളർച്ച തടയാനായാണ് കൊലപാതകം നടത്തിയത്. തെൻറ കൺമുന്നിലിട്ടാണ് ഭർത്താവിനെ കൊലപ്പെടുത്തിയത്.
എസ്.ഡി.പി.ഐക്കും പോപുലർ ഫ്രണ്ടിനും വിദേശത്തടക്കം ബന്ധങ്ങളുള്ള സാഹചര്യത്തിൽ സത്യം പുറത്തുകൊണ്ടുവരാൻ സി.ബി.ഐ അന്വേഷണം വേണമെന്നാണ് ആവശ്യം

















