ഗുരുഗ്രാം: കാസര്‍കോഡ് ജില്ലയിലെ ദേശീയ പാത 17ലെ (പുതിയ എന്‍എച്ച്-66) തലപ്പാടി മുതല്‍ ചെങ്കളവരെയുള്ള ഭാഗം ആറുവരിയാക്കുന്നതിനുള്ള വിശദമായ രൂപരേഖ തയ്യാറാക്കാന്‍ ആഗോള പ്രൊഫഷണല്‍ സര്‍വീസസ് കോര്‍പറേഷനായ ലൂയിസ് ബെര്‍ഗറെ (ഒരു ഡബ്ല്യുഎസ്പി കമ്പനി) ചുമതലപ്പെടുത്തി. ഊരാളുങ്കല്‍ തൊഴിലാളി സഹകരണ സംഘത്തെയാണ് (യുഎല്‍സിസിഎസ്) ദേശീയ പാത അതോറിറ്റി ഹൈബ്രിഡ് അന്വിറ്റി മോഡില്‍ നിര്‍മാണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.
ജിയോ ടെക്‌നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍സ്, ട്രാഫിക് സര്‍വേ, മണ്ണ്-മെറ്റീരിയല്‍ പരിശോധന, ഹൈവേ ഡിസൈന്‍, സ്ട്രക്ച്ചര്‍ ഡിസൈന്‍, സ്റ്റോം വാട്ടര്‍ ഡ്രെയിനേജ് ഡിസൈന്‍, കണ്‍സ്ട്രക്ഷന്‍ സ്റ്റേജ് ഡിസൈന്‍ സപ്പോര്‍ട്ട് എന്നിവ ഉള്‍പ്പടെ പദ്ധതിയുടെ വിശദമായ രൂപരേഖ ലൂയിസ് ബെര്‍ഗര്‍ ഇന്റര്‍നാഷണല്‍ (എല്‍ബിഐ) തയ്യാറാക്കും.
ഇരുഭാഗത്തും സര്‍വീസ് റോഡ് ഉള്‍പ്പടെ 39 കിലോമീറ്റര്‍ വരുന്ന പ്രധാന ഹൈവേ, നാലു പ്രധാന പാലങ്ങള്‍, 4 ചെറിയ പാലങ്ങള്‍, ഒരു ഫ്‌ളൈഓവര്‍, 10 വാഹന-ലൈറ്റ് വാഹന അണ്ടര്‍പാസുകള്‍, മൂന്ന് ഫൂട്ട് ഓവര്‍ ബ്രിഡ്ജുകള്‍, 81 കല്‍വര്‍ട്ടുകള്‍ എന്നിവയുടെ രൂപരേഖ ഉള്‍പ്പെട്ടതാണ് പ്രൊജക്റ്റ്.കേരളത്തിലെ മറ്റൊരു പദ്ധതിയില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഭാരത്മാല പരിയോജനയുടെ ഭാഗമായ അഭിമാന പദ്ധതിക്കായി തങ്ങളെ തെരഞ്ഞെടുത്തതില്‍ യുഎല്‍സിസിഎസിനോട് നന്ദിയുണ്ടെന്നും കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ എല്ലാ അവകാശികളെയും പങ്കാളികളാക്കുമെന്നും വിദഗ്ധരായ പ്രൊഫഷണലുകളുമായി യുഎല്‍സിസിഎസിനും ദേശീയ പാത അധികൃതര്‍ക്കും കേരളത്തിനും ഏറ്റവും മികച്ച സേവനങ്ങള്‍ ലഭ്യമാക്കുമെന്നും എല്‍ബിഐ-ഏഷ്യ സീനിയര്‍ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ ക്ഷിതിഷ് നാദ്ഗൗഡ പറഞ്ഞു.
ഈ ഏറ്റവും പുതിയ വിജയം ലൂയിസ് ബെര്‍ഗറിന്റെ സമര്‍പ്പണവും ഇന്ത്യയുടെ അനിവാര്യമായ വളര്‍ച്ചയിലുള്ള സംഭാവനയും എടുത്തുകാണിക്കുന്നുവെന്നും കേരളത്തിന്റെ ഈ പ്രൊജക്റ്റിനായി ലൂയിസ് ബെര്‍ഗറിന്റെ അപാരമായ വൈദഗ്ധ്യവും പരിചയവും ഉപയോഗിക്കുമെന്നും ഇതിലൂടെ, ഹൈവേകള്‍, പാലങ്ങള്‍, റോഡ്വേകള്‍ എന്നിവയുടെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളും അനുഭവങ്ങളും കേരളത്തിലെ ജനങ്ങള്‍ക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും എല്‍ബിഐ-ഏഷ്യ ചീഫ് ഓപറേറ്റിങ് ഓഫീസര്‍ സുരജിത് ഭട്ടാചാര്യ പറഞ്ഞു.