കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഒരു റാലിക്കിടെ കഴുത്തിൽ കുരിശ് മാല അണിഞ്ഞ് നിൽക്കുന്ന ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലിയിലേത് എന്നവകാശപ്പെടുന്ന ഫോട്ടോ യഥാർത്ഥത്തിൽ വ്യാജമാണ്. ഫോട്ടോഷോപ്പ് വഴി എഡിറ്റ് ചെയ്ത ഫോട്ടോയാണ് വ്യാജ അവകാശ വാദങ്ങളോടെ പ്രചരിക്കുന്നത്.
ബ്രാഹ്മണന്റെ കഴുത്തിൽ മംഗളസൂത്രത്തിന് പകരം ഒരു കുരിശ് തൂങ്ങിക്കിടക്കുന്നു എന്ന ഹിന്ദിയിൽ അടിക്കുറിപ്പോടെയാണ് വ്യാജ ചിത്രം ഫേസ്ബുക്കിൽ പ്രചരിക്കുന്നത്. (ഹിന്ദി ടെക്സ്റ്റ് നിന്ന് വിവർത്തനം ചെയ്തത് -! जनेऊधारी दत्तात्रेय ब्राह्मण की जनेऊधारी बहन के गले मे मंगलसूत्र की जगह क्रॉस लटका हुआ है, और बोलती है मैं गंगा की बेटी हूं, एक नम्बर की फर्जी चोरी करके बेल पे रहने वाली फैमिली)
ഒരു ഫേസ്ബുക്ക് ഉപയോക്താവായ മഞ്ജീത് ബഗ്ഗയുടെ പോസ്റ്റിന് നിലവിൽ ഏകദേശം 250 ഓളം ഷെയറുകളും 400 ലധികം ലൈക്കുകളും ലഭിച്ചു. ഒരു ചുവന്ന അമ്പടയാളമുള്ള വ്യാജ കുരിശിലേറ്റിലേക്ക് ശ്രദ്ധ ആകർഷിക്കുകയും പ്രിയങ്ക ഗാന്ധി ഒരു ക്രിസ്ത്യാനിയാണെന്ന് സൂചിപ്പിക്കുകയും ചെയ്യുന്ന കുറിപ്പോടെയാണ് ഫോട്ടോ പ്രചരിക്കുന്നത്.
മതം ഒരു പ്രധാന റോൾ നിർവഹിക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ ഹിന്ദുവല്ലെന്നും അവർ ക്രിസ്ത്യാനിയാണെന്നും കാണിച്ച് വോട്ട് ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യ എതിരാളികളായ ബിജെപിയുടെ കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടാകുന്നതെന്ന ആരോപണം ശക്തമാണ്. ഇത് ഊട്ടി ഉറപ്പിക്കുന്നതാണ് ഇത്തരം വ്യാജ ചിത്രങ്ങൾ.
റിവേഴ്സ് ഇമേജ് സെർച്ച് ഉപയോഗിച്ച് ഗൂഗിളിൽ ഫോട്ടോ തിരയുകയും കാഴ്ചയിൽ സമാനമായ നിരവധി ചിത്രങ്ങൾ കണ്ടെത്തുകയും ചെയ്തു. ഇതേ ചിത്രം ഉപയോഗിച്ച് എബിപി, ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള വാർത്താ ലേഖനങ്ങൾ കണ്ടെത്തി. പ്രിയങ്ക ഗാന്ധി ധരിച്ചിരിക്കുന്നത് കുരിശല്ല വെള്ള പെൻഡന്റാണെന്ന് തിരച്ചിലിൽ കണ്ടെത്തി.
ഇന്ത്യാ ടുഡേയുടെ ലേഖനം സ്റ്റോക്ക് ഇമേജ് വെബ്‌സൈറ്റായ ഗെറ്റി ഇമേജസിന് ചിത്രം ക്രെഡിറ്റ് നൽകികൊണ്ട് കാണാൻ സാധിക്കും. 2017 ഫെബ്രുവരി 7-ന് ഉത്തർപ്രദേശ് സംസ്ഥാന തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്നതിനായി റായ്ബറേലിയിൽ നടന്ന ഒരു റാലിയിൽ നിന്നുള്ളതാണ് പ്രചരിക്കുന്ന ഫോട്ടോ.