കൊച്ചി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ടി തോമസിൻ്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര പാലാരിവട്ടത്തെ വീട്ടിലെത്തി. പുലര്‍ച്ചെ ഉപ്പുതോട്ടില്‍നിന്ന് പുറപ്പെട്ട വിലാപയാത്ര തൊഴുപുഴ ഡിസിസി ഓഫീസിലെത്തിയപ്പോള്‍ അല്‍പസമയം മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചു.
അന്തിമോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്‍ കൊച്ചിയിലെത്തും. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ 5 മണിയോടെ മുഖ്യമന്ത്രി അന്തിമോപചാരം അര്‍പ്പിക്കും. പാലാരിവട്ടത്തെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ആദരാഞ്ജലി അര്‍പ്പിക്കുകയാണ്.
തുടര്‍ന്ന് എറണാകുളം ഡിസിസി ഓഫിസിലും ടൗണ്‍ ഹാളിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് 5.30ന് കൊച്ചി രവിപുരം ശ്മശാനത്തിലാണ് സംസ്കാരം. നിലവിലെ സമയക്രമത്തില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു. പരമാവധി ആളുകള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനുള്ള അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

















