തിരുവനന്തപുരം: സംസ്ഥാനത്തു കൂടുതല്‍ പേര്‍ക്ക് തൊഴില്‍ കിട്ടുന്ന സംരംഭങ്ങള്‍ ആരംഭിക്കാന്‍ കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് വായ്പ നല്കുമെന്നു മന്ത്രി കെ.എന്‍. ബാലഗോപാല്‍.പ്രതിവര്‍ഷം 500 പേര്‍ക്കു വായ്പ നല്‍കുകയെന്നതാണു കെഎഫ്സിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കൃഷി ആവശ്യങ്ങള്‍ക്കായി ചെറുകിട സൂക്ഷ്മ യന്ത്രങ്ങള്‍ക്കു വായ്പ നല്കുന്ന കാര്യം പരിഗണനയിലാണ്.മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പത്തു സംരംഭകര്‍ക്കു ചടങ്ങില്‍ മന്ത്രി വായ്പാനുമതി പത്രം നല്കി.
















