കൊച്ചി: ‘അജ്മല്‍ ബിസ്മി’ ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ ഹൈപ്പര്മാര്ട്ടുമായി തൊടുപുഴയില്‍ പ്രവര്‍ത്തനമാരംഭിച്ചു.ഹൈപ്പര്‍ ഡിവിഷന്റെ ഉദ്ഘാടനം റിട്ട. ചീഫ് എന്‍ജിനിയര്‍ വി.എ. അബ്ദുള്‍ ഹമീദ് നിര്‍വഹിച്ചു.കൂടാതെ,ഡീന്‍ ഹോട്ട് ഫുഡ് വിഭാഗത്തിന്റെത് കുര്യാക്കോസ് എംപി യും,ഇലക്ട്രോണിക്സ് വിഭാഗത്തിന്റെത് പി.ജെ. ജോസഫ് എംഎല്‍എ യുമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
മുനിസിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജ്, അല്‍ അസര്‍ ഗ്രൂപ്പ് ചെയര്മാന് കെ.എം. മൂസ, പി.എ. നസീര്‍, നിധി മനോജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇലക്ട്രോണിക്സ് വിഭാഗത്തില്‍ 10,000 രൂപയുടെ പര്‍ച്ചേസുകളില്‍ 10,000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണുകള്‍ ലഭിക്കും.
















